രണ്ട് ചെറുപ്പക്കാരും ഒരു കനാലും. സൈബര്‍ ലോകത്ത് ഇപ്പോഴത്തെ ട്രെന്‍ഡ് ‘കനാൽ ബോയ്സ്’ ആണ്. അഭിലാഷ്, ലെവിൻ എന്നിവരാണ് കനാൽ ബോയ്സ് എന്ന പേരില്‍ അറിയപ്പെടുന്ന യുവാക്കള്‍. കനാലിനെ ചുറ്റിപ്പറ്റിയാണ് ഇവര്‍ വിഡിയോകള്‍ ചെയ്യുന്നത്. ഇരുവരും കനാലിൽ ഇരുന്ന് ബിരിയാണി കഴിക്കുന്ന വിഡിയോ വരെ വൈറലായിരുന്നു. അഭിലാഷ് പ്ലാവടിയിൽ എന്നാണ് ഇവരുടെ യുട്യൂബ് ചാനലിന്റെ പേര്.
പിറന്നാളാശംസ നേര്‍ന്ന് പണമുണ്ടാക്കാറുണ്ടെന്ന കനാല്‍ ബോയ്സിന്‍റെ വെളിപ്പെടുത്തലാണ് ഇവരെ വീണ്ടും ശ്രദ്ധയിലെത്തിച്ചത്. ഒരു ബെര്‍ത്ഡേ വിഷ് ചെയ്യാന്‍ രണ്ടായിരം രൂപ വാങ്ങും എന്നാണ് ലെവിനും അഭിലാഷും പറയുന്നത്. ‘ഞങ്ങളുടെ റേറ്റ് 2000 രൂപയാണ്. പക്ഷേ എല്ലാവരും അത്രക്കൊന്നും തരില്ല. കാരണം എല്ലാവർക്കും ഒരോ സാമ്പത്തിക സ്ഥിതി അല്ലല്ലോ. ‘റേറ്റ് കുറയ്ക്കാന്‍ പറ്റുമോ ബ്രോ’ എന്ന് ആരെങ്കിലും ചോദിച്ചാല്‍, പറ്റില്ല വിഷ് ചെയ്യണമെങ്കില്‍ 2000 രൂപ തന്നേ പറ്റൂ എന്നൊക്കെ ഞങ്ങള്‍ പറയും. കുറച്ചുകഴിയുമ്പോള്‍ കുറ്റബോധമാകും. എന്നാല്‍പ്പിന്നെ ചെയ്ത് കൊടുത്തേക്കാം എന്ന് തോന്നും. പക്ഷേ എല്ലാവർക്കും ഡിസ്കൗണ്ട് കൊടുക്കാന്‍ പറ്റില്ലല്ലോ...’ കനാല്‍ ബോയ്സ് പറയുന്നു.