പൊങ്കാലക്ക് പിന്നാലെ റീല്‍സുകളില്‍ നിറയുകയാണ് കേരളത്തിലെ ദൃശ്യങ്ങള്‍. കേരളത്തിന് പുറത്തുള്ളവരും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. നോര്‍ത്ത് ഇന്ത്യയില്‍ ഹോളി ആഘോഷത്തിനിടയില്‍ മോസ്കുകള്‍ മൂടി പൊലീസ് സുരക്ഷിതമാക്കാന്‍ നോക്കുമ്പോള്‍ അമ്പലത്തിനും പള്ളിക്കും മോസ്കിനും മുന്നില്‍ പൊങ്കാല ഇടുന്ന കേരള മോഡല്‍ രാജ്യത്തിനാകെ മാതൃകയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
തിരുവനന്തപുരത്ത് പാളയത്ത് പള്ളിക്കും അമ്പലത്തിനും മോസ്കിനും മുമ്പില്‍ പൊങ്കാലയിടുന്ന ദൃശ്യങ്ങളാണ് കൂടുതലായും പ്രചരിക്കുന്നത്. ഇന്ത്യ ഗോട്ട് ലാറ്റന്‍റ് ഷോയിലെ വിവാദമായ കേരള സാര്‍ എന്ന ഡയലോഗിനൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
കേരളത്തിന്‍റെ മതേതര അന്തരീക്ഷത്തെ അഭിനന്ദിച്ച് നിരവധി കമന്‍റുകളാണ് ഇത്തരം റീലുകള്‍ക്ക് ലഭിക്കുന്നത്. 100 ശതമാനം സാക്ഷരതയുടെ യഥാര്‍ഥ അര്‍ഥം എന്നാണ് ഒരു കമന്‍റ്. ഇവിടെ പള്ളിയോ മോസ്കോ മറക്കേണ്ട ആവശ്യമില്ലെന്നും ഇതാണ് കേരള സ്റ്റോറിയെന്നുമാണ് മറ്റൊരു കമന്‍റ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും ഒരാള്‍ കുറിച്ചു.