പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഇന്നലെ ഷോക്കേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്. കലഞ്ഞൂർ സ്വദേശി സുബീഷാണ് മരിച്ചത്. കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണ് സുബീഷിന്റെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. 

ആറുമാസം മുൻപായിരുന്നു സുബീഷിന്റെ വിവാഹം. മഞ്ജുവാണ് ഭാര്യ. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ  കോന്നി മുരിങ്ങമംഗലത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയാണ് സുബീഷ് ഷോക്കേറ്റ് മരിച്ചത്. അപകട സ്ഥലത്ത്  ഇന്ന് പരിശോധന നടത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.  

രാവിലെ വൈദ്യുതി ഓഫാക്കിയ സ്ഥലത്ത് പണി തീരും മുൻപ് എങ്ങനെ വൈദ്യുതി പ്രവഹിച്ചു എന്ന കാര്യത്തിലാണ് പ്രധാനമായും അന്വേഷണം നടത്തുക. ഉദ്യോഗസ്ഥ തല വീഴ്ച സംശയിക്കുന്ന കേസാണിത്. അത് കണ്ടെത്തിയാല്‍ കര്‍സന നടപടി ഉണ്ടായേക്കും. 

ENGLISH SUMMARY:

Konni accident claims the life of a young man due to electrocution. The incident occurred during the relocation of an electric post, and allegations of KSEB negligence have surfaced.