കടൽ മണൽ ഖനന നീക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ്- യുഡിഎഫ് സംയുക്ത പ്രതിഷേധം. ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു.
കേരള ഹൗസിൽനിന്ന് ആരംഭിച്ച മാർച്ച് ജന്തർ മന്തറിൽ സമാപിച്ചു. കേരള മത്സ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.എൻ.പ്രതാപനും കൺവീനർ പി.പിചിത്തരജ്ഞൻ എംഎൽഎയും വൈസ് ചെയർമാൻ ടി.ജെ.ആഞ്ചലോസും മാര്‍ച്ചില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘമായി പ്രധാനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കുന്നതും കേരള മത്സ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.