റീല്‍സ് എടുക്കണം, വൈറലാകണം, അതിപ്പോള്‍ ബൈക്കില്‍ ചീറിപാഞ്ഞാണെങ്കില്‍ അങ്ങനെ, എന്നാല്‍ ഹെല്‍മറ്റ് വച്ച് ബൈക്ക് ഓടിക്കണമെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന നിയമമാണ്. എന്നാല്‍ അത് പാലിക്കാതെ ഒരു പൊതുപ്രവര്‍ത്തകന്‍ റീല്‍സ് എടുക്കാന്‍ ചീറി പാഞ്ഞാലോ? പറഞ്ഞ് വരുന്നത് എസ്എഫ്ഐ മുന്‍ സെക്രട്ടറി പി.എം.ആർഷോയുടെ കാര്യമാണ്.
ഹെല്‍മറ്റ് ഇല്ലാതെ ബൈക്കില്‍ ചീറിപായുകയാണ് പി.എം.ആർഷോ. ഡിവൈഎഫ്ഐ നേതാവ് നിതിന്‍ പുള്ളന്‍ പങ്കുവച്ച വിഡിയോയിലാണ് ആര്‍ഷോ ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ ചീറി പായുന്നത്. റൈഡര്‍ പിഎം ആര്‍ഷോ എന്ന പേരിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇവനൊന്നും നിയമം ബാധകം അല്ലേ?, സഖാക്കള്‍ക്ക് എന്തും ആകാല്ലോ, നമ്മള്‍ ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ചാല്‍ ഫൈന്‍ നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാ അല്ലെ സഖാവെ, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.