നല്ല വൈകുന്നേരങ്ങളും, ഗ്രാമീണകളിയിടങ്ങളും ഇല്ലാതായത് നമ്മുടെ കൗമാരങ്ങളെ കാര്യമായി ബാധിച്ചെന്ന് പഠനങ്ങൾ. കില്ലർ ഗെയിമുകൾക്കും, രാസലഹരിക്കും, അക്രമ മനോഭാവത്തിനും അടിപ്പെടാതെ കൗമാരങ്ങളെ നേർവഴിക്കു കൊണ്ടുവരാൻ ഒരു പരിധിവരെ കായിക മേഖലയ്ക്കു കഴിയുമെന്ന് മനശാസ്ത്ര വിദഗ്ധർ. ഇതിനായി കായിക വിദ്യാഭ്യാസം സർക്കാർ ശക്തിപ്പെടുത്തണമെന്ന് മുൻ കായികപ്രതിഭകളും ആവശ്യപ്പെടുന്നു.
ഇവരീകളിക്കുന്ന ഗെയിം കാൽപന്താണ്. പക്ഷേ നമ്മുടെ ഭൂരിഭാഗത്തേയും കീഴടക്കിയിരിക്കുന്നത് കില്ലർ ഗെയിമുകളാണ്. കൊല്ലട, വെടിവയ്ക്കടാ ആക്രോശങ്ങളാണ് കളിയുടെ ഭാഗമായി കേൾക്കുന്നതേറെയും. കായികവിഭ്യാഭ്യാസം ശക്തിപ്പെടുത്തുന്നത്, കായികപ്രതിഭകളെ സൃഷ്ടിക്കാൻ മത്രമല്ല. ആരോഗ്യമുള്ള, മാനസീകനില തെറ്റാത്തൊരു തലമുറയ്ക്കുവേണ്ടി കൂടിയാണെന്നും ഇവരോർമിപ്പിക്കുന്നു.