anna-insta

TOPICS COVERED

വീസ തട്ടിപ്പ് കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേഡിന്‍റെ ഭർത്താവ്  വയനാട് കൽപ്പറ്റ സ്വദേശി ജോൺസന്‍ അറസ്റ്റിലായിരുന്നു. യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസിൽ അന്ന ഗ്രേസും പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അന്ന ഗ്രേസ്.

‘ഞാന്‍ തട്ടിപ്പ് നടത്തിയിട്ടില്ല, ആരേയും വേദിനിപ്പിച്ചിട്ടില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, എന്‍റെ ഭര്‍ത്താവ് നിരപരാധിയാണ്, മറ്റുള്ളവരെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്, ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത് ’ അന്ന പറയുന്നു. 

'ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്ഐആറുകൾ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനിൽ പോയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല'. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്‍റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും കേസുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അന്ന പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്നയെ പിന്തുടരുന്നത്. 

ENGLISH SUMMARY:

In the visa fraud case, Instagram influencer Anna Grace's husband, Johnson, a native of Kalpetta, Wayanad, was arrested. He was accused of defrauding a Thiruvananthapuram resident of ₹44 lakh by promising a family visa to the UK. Anna Grace is also an accused in the case but has secured anticipatory bail. Now, Anna Grace has responded to the allegations.