khd-kerala-home-design-renu-sudhi-cyber-attack-response

രേണു സുധിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയ കെ.എച്ച്.ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്.കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയിച്ച പുതിയ റീലിന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പ്രതികരണം. 

വീടും സ്ഥലവും മക്കളുടെ പേരിലാണ് നൽകിയതെന്നും വീടു നൽകിയെന്നു കരുതി അവർക്ക് മറ്റു ജീവിത ആവശ്യങ്ങൾ ഇല്ലാതാകുന്നില്ലെന്നും കെ.എച്ച്.ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് പറയുന്നു.അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ. വീടും സ്ഥലവും കിട്ടിയത്‌ കൊണ്ട്‌ വയർ നിറയില്ല. അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പൊലീസാവുന്നു?സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഫിറോസ് ചോദിക്കുന്നു.

വീടും സ്ഥലവും സുധിയുടെ മക്കളുടെ പേരിലാണ്.മറ്റാർക്കും ആ വീടിനൊ സ്വത്തിനൊരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും ഫിറോസ് പറയുന്നു.

കൊല്ലം സുധി മരിച്ചതിനു ശേഷം അവർക്ക്‌ ഒരു വീട്‌ നൽകാൻ തയ്യാറായി ഞങ്ങൾ KHD Kerala Home Design [KHD - KHDEC] ഗ്രൂപ്പ്‌ മുന്നിൽ വന്ന സമയം.ആദ്യ മീറ്റിങ്ങില്‍ തന്നെ മുന്നോട്ട് വന്ന നിര്‍ദേശവും അതായിരുന്നു. അതായത് സുധിയുടെ രണ്ടു മക്കൾക്ക്‌ മാത്രമാണ് ‌ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉണ്ടായിരിക്കുകയുള്ളൂ. ആ വീടും സ്ഥലവും 15 വർഷത്തേക്ക്‌ വിൽക്കാനൊ കൈമാറാനൊ സാധിക്കുകയും ഇല്ല എന്നും ആ ആധാരത്തിൽ വ്യക്തമായി എഴുതി ചേർത്തിട്ടുള്ളതാണ്. 

പറഞ്ഞ്‌ വന്നത്‌ ഇത്രയാണ്, കൊല്ലം സുധിയുടെ കുടുംബത്തിനു ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്. മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല.ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട. ഞാൻ നിങ്ങളുമായ്‌ ഇപ്പോൾ ഇത് ഷെയർ ചെയ്യാൻ കാരണം, സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു. അല്ലങ്കിൽ ആ ലിങ്ക്‌ എനിക്ക്‌ അയച്ചു തരുന്നു എന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക്‌ വിരാമം ഇടാന്‍ കൂടി വേണ്ടിയാണ് ഫിറോസ് പറയുന്നു.

‘ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വിഡിയോ കഴിഞ്ഞ ദിവസമാണ് രേണു പങ്കുവയ്ക്കുന്നത്. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വിഡിയോയായി റിക്രിയേറ്റ് ചെയ്തത്. ഇതിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നതും രേണുവിനെതിരെ സൈബറാക്രമണം നടന്നതും.

ENGLISH SUMMARY:

KHD Kerala Home Design Group has responded to the cyber attacks against Renu Sudhi, wife of late Kollam Sudhi. After severe social media criticism over her recent reel, the group clarified that the house and land were given in the names of her children and that receiving a home does not eliminate their other life needs. Firoz from KHD questioned why people are acting as "moral police" and emphasized that Renu Sudhi has the right to work and support her family. His statement was shared on social media.