കൊല്ലത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയ ലോറിഡൈവ്രർ പിടിയിൽ. 

തമിഴ്‌നാട് തിരുനെൽവേലി പുതുമണ്ണൈ സ്ട്രീറ്റിലെ എൻ. അജിത് കുമാറാണ് (32) പിടിയിലാത്. ഈ മാസം 12ന് രാത്രിയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ വിഷ്ണു ചികിത്സയ്ക്കിടെ മരിച്ചു. 

കൊല്ലം തേവലക്കര പടപ്പനാൽ മുക്കിൽ വെച്ച്, പുലർച്ചെ മൂന്നോടെ പന്മന താമളക്കുന്നേൽ വീട്ടിൽ വിഷ്ണുവിനെയാണ് എതിരെ വന്ന ലോറിയിടിച്ചിട്ട് നിറുത്താതെ പോയത്.  ചവറ തെക്കുംഭാഗം പൊലീസ് ടൈറ്റാനിയം മുക്ക് മുതൽ ശാസ്താം കോട്ട ഭരണിക്കാവ് വരെ സമീപത്തെ വീടുകളിലും കടകളിലെയും  സ്ഥാപിച്ച 15 ഓളം സിസിടിവി കാമറ പരിശോധിച്ചു. 

വിഷ്ണുവിനെ ഇടിച്ചിട്ടത് നാഷണൽ പെർമിറ്റുള്ള വാഹനമാണന്ന് കണ്ടെത്തിയെങ്കിലും,  ലോറി നമ്പർ ക്യാമറാ ദൃശ്യത്തിൽ അവ്യക്തമായത് തിരിച്ചടിയായി. തുടർന്ന് ഇടിച്ച  ലോറി കണ്ടെത്താനായി നാഷണൽ പെർമിറ്റ് വാഹനം വരാൻ സാദ്ധ്യതയുള്ള ദേശീയ പാതയുടെ പണി നടക്കുന്ന പ്രധന ഓഫീസിലും പൊലീസെത്തി. അപകടം നടന്ന ദിവസം ലോഡിറക്കി തിരിച്ചു പ്പോയ 12 ലോറികളുടെ സമയവും അപകട സമയവും ഒത്ത് നോക്കി ഇടിച്ച ലോറി കണ്ടെത്തി. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെങ്കാശിയിൽ നിന്നുള്ള ലോറിയെയും ഡ്രൈവറെയും കണ്ടെത്തിയത്. ചവറ തെക്കുംഭാഗം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

ENGLISH SUMMARY: