കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17 നാണ് ദൃഷാനയുടെ ജീവിതത്തില്‍ ഇരുള്‍ വീഴ്ത്തി വെള്ളക്കാര്‍ ചീറിപാഞ്ഞത്. ഓര്‍മകളില്ലാത്ത ലോകത്തവള്‍ ഏകയാണ്. ചുറ്റുമുള്ളവര്‍ക്ക് അവള്‍ നനവോര്‍മയും. വിദഗദധ ചികിത്സ കിട്ടിയാല്‍ ദൃഷാനയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും.
ടൃൂബിലൂടെയാണ് ഇപ്പോഴും ഭക്ഷണം നല്‍കുന്നത്. ഒരുദിവസം പോലും ഫിസിയോതെറാപ്പി മുടങ്ങാന്‍ പാടില്ല. വിദഗദ്ധ ചികിത്സ വാഗ്ദാനം ചെയ്ത ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പിന്നെ ദൃഷാനയെ തിരിഞ്ഞുനോക്കിയിട്ടില്ല
ഒരു മാസം മരുന്നിനും മറ്റുമായി 5000 രൂപയെങ്കിലും വേണം. ചികിത്സക്കായി മെഡിക്കല്‍ കോളജിനടുത്ത് എടുത്ത വീടിന് 7000 രൂപയാണ് വാടക. കുലിപ്പണിക്കാരാനായ അച്ഛന്‍ സുധീറിനിത് താങ്ങാവുന്നതിലപ്പുറമാണ് ഇതൊക്കെ.
കാറിടിച്ച് കടന്നയാളെ പിടികൂടിയതുകൊണ്ടുമാത്രം കുഞ്ഞുദൃഷാനയ്ക്ക് നീതിയായില്ല. കളിചിരിയുമായി അവള്‍ തിരിച്ചുവരണം. അതിനായി നന്മയുള്ളവര്‍ ഇനിയെങ്കിലും കൈകോര്‍ക്കണം.