സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്‍റുകളില്‍ 99 ശതമാനവും ഹണി റോസിനെതിരാണെന്നും, കണ്ണടച്ച് ഇരുട്ടാക്കരുതെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിനോട് ഒരു ചോദ്യം, ഒരു മറുപടി എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലാണ് രാഹുല്‍ ഈശ്വറിന്‍റെ പ്രതികരണം. ഹണി റോസ് മനോരമ നേരെ ചൊവ്വേയില്‍ തനിക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായാണ് രാഹുലെത്തിയത്.
വസ്ത്രം മോശമായതുകൊണ്ടാണ് ഇത് അനുഭവിക്കേണ്ടി വന്നതെന്ന തരത്തില്‍, ബോച്ചേക്ക് പിന്തുണ നല്‍കി, യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍ എന്നായിരുന്നു ഹണി റോസിന്‍റെ ആരോപണം. ഇതിന് മറുപടിയെന്നോണമാണ് അദ്ദേഹം വിഡിയോയുമായെത്തിയത്.
ഹണി റോസിനോട് ഒരു ചോദ്യം - മുഖ്യമന്ത്രി ശ്രീ പിണറായിയും, 99 ശതമാനം മുഖ്യധാരാ മാധ്യമങ്ങളും, മന്ത്രിസഭയും, വനിതാ/യുവജന കമ്മീഷനും, പൊലീസും ഒക്കെ ഹണിയുടെ കൂടെ നിന്നിട്ടും ഞാൻ അടക്കം ഉള്ള വിരൽ എണ്ണാവുന്നവർ എടുത്ത നിലപാടിനൊപ്പം കേരളം ജനത നിന്നതു എന്ത് കൊണ്ടാണ് ? – ഇതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.