നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ല. അതേ സമയം ഗോപന്‍ സ്വാമിയെ കൊതുക് പോലും കടിക്കാന്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും ദിവസവും കുളിക്കുന്നയാളാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഭാര്യ പറഞ്ഞു.
‘ഗോപന്‍സ്വാമി സമാധിയാതാണ്, കാഴ്ച കുറവും വെപ്രാളവും ഉണ്ടായിരുന്നു, നന്നായി ആഹാരം കഴിക്കുമായിരുന്നു, കൊതുക് കടിക്കാന്‍ പോലും ഞങ്ങള്‍ അനുവദിച്ചില്ല, ദിവസവും കുളിക്കുമായിരുന്നു, ഭഗവാന്‍റെ മുന്നില്‍ ഞങ്ങള്‍ പറയുന്നത് സത്യം മാത്രമാണ് ’
അതേ സമയം ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു.