boche-monalisa

മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഇന്ന് കേരളത്തിലെത്തി. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്‍റെ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. ഇപ്പോഴിതാ പുതിയ വിഡിയോയില്‍ മലയാളത്തില്‍ സംസാരിക്കുന്ന മൊണാലിസയെ കാണാം. ബോബി ചെമ്മണ്ണൂരിനോട് വിഡിയോ കോളില്‍ ‘സുഖമല്ലേ’ എന്നാണ്  മൊണാലിസ ചോദിക്കുന്നത്. 

അതേ സമയം  മൊണാലിസയ്ക്ക് ബോച്ചെ എത്ര പ്രതിഫലം നല്‍കും എന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.  15 ലക്ഷം രൂപയാണ് 'മൊണാലിസ'എന്ന് അറിയപ്പെടുന്ന മോണി ബോൻസ്ലെയെ കേരളത്തിലെത്തിക്കാനായി ബോച്ചെ നല്‍കുന്നതെന്നാണ് അറിയുന്നത്. സാധാരണയായി ജ്വല്ലറി ഉദ്ഘാടനത്തിനെത്തുന്ന സെലിബ്രിറ്റികള്‍ക്ക് സ്വര്‍ണം നല്‍കാറുണ്ട്, ബോച്ചെ കുറഞ്ഞത് രണ്ടു പവന്‍റെയെങ്കിലും സ്വര്‍ണം മൊണാലിസയ്ക്ക് നല്‍കും എന്ന കമന്‍റുകളും സമൂഹമാധ്യമത്തില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്

ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ 'മൊണാലിസ' എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോള്‍ സിനിമാ അവസരങ്ങളടക്കം മൊണാലിസയെ തേടിയെത്തിയിരിക്കുകയാണ്.

ENGLISH SUMMARY: