kerala-beer-sales-rise-hot-weather

TOPICS COVERED

ചൂടില്‍ സംസ്ഥാനം പൊള്ളുമ്പോള്‍ ഫാനിനേയും എ.സിയേയും ആശ്രയിക്കുന്നവര്‍ മാത്രമല്ല  നുരഞ്ഞു പതയുന്ന തണുത്ത ബിയറില്‍ ചൂടിനു ശമനം കണ്ടെത്തുന്നവരും ഏറുകയാണ്. ചില്‍ ആവാന്‍ ബിയറിനെ ആശ്രയിക്കുന്നവരേറിയതോടെയാണ് വില്‍പന കുതിച്ചത്. ബാറില്‍ മാത്രമല്ല ഔട് ലെറ്റിലും ബിയറാണ് താരം.  

വില്‍പന ശോകമായിരുന്ന ബിയര്‍ വൈന്‍ പാര്‍ലറുകളിലും  ചൂടു കൂടിയതോടെ  വില്‍പന കളറായി. ബാറുകളിലും ബിയര്‍  ചോദിച്ചെത്തുന്നവര്‍ ഏറി.  ഇതോടെ   ബിയറിന്‍റെ   കരുതല്‍ ശേഖരം ബാറുകാരും കൂട്ടി. ഔട്ലെറ്റുകളില്‍ ശരാശരി വില്‍ക്കുന്ന ബിയറിന്‍റെ ഇരട്ടിയോളമായി വില്‍പന ഉയര്‍ന്നു. 

നേരത്തെ 40 മുതല്‍ 50 വരെ കെയ്സുകളാണ് വിറ്റിരുന്നതെങ്കില്‍ ഇപ്പോഴത് 100 മുതല്‍ 110 കെയസായി മാറി. ബവ്റിജസ് ഔട്്ലെറ്റുകളില്‍ മാത്രമല്ല കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റുകളിലും സമാനമാണ് അവസ്ഥ. ഔട് ലെറ്റുകളിലും തണുത്ത ബിയറിനാണ് ഡിമാന്‍ഡ്.  നേരത്തെ ബിയറിനു ആവശ്യക്കാര്‍ തീര്‍ത്തും കുറവായിരുന്നു. വരുന്ന ആഴ്ചയിലും ചൂടു കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിിക്കുകയാണ് ബിയര്‍ വിപണി. കള്ളുഷാപ്പുകളിലും വില്‍പന ഉയര്‍ന്നെന്നാണു എക്സൈസ് വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:

As temperatures soar in Kerala, beer sales have surged across bars and outlets. With more people turning to chilled beer for relief, sales have doubled in many locations. Previously selling 40-50 cases daily, outlets now report sales of 100-110 cases.