ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിക്കു പേരും ലോഗോയും കണ്ടുപിടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. 10,000 രൂപയാണ് ബവ്കോ സമ്മാനമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ബ്രാൻഡിക്ക് ഇടാൻ പറ്റിയ രസികൻ പേരുകളുമായി എത്തുകയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ഒരു ആരാധകന്‍റെ അപേക്ഷയ്ക്കു മറുപടിയായാണ് മീനാക്ഷിയുടെ പേരിടൽ. ‘മീനൂട്ടി പുതിയ ബവ്കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ?" എന്നായിരുന്നു ആരാധകന്‍റെ ചോദ്യം.
‘കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട 'മൽപ്പാൻ'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി, കിടുക്കും.... (ബവ്കോ ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും),’ എന്നാണ് മീനാക്ഷിയുടെ മറുപടി.പേരു തിരഞ്ഞെടുക്കപ്പെട്ടാൽ 10,000 രൂപയാണ് ബവ്കോയുടെ സമ്മാനം. പുതിയ ബ്രാൻഡിന്റെ ഉദ്ഘാടനവേളയിൽ സമ്മാനം നൽകും. malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്കു ജനുവരി 7നു മുൻപ് അയയ്ക്കണം.