2024 ഫെബ്രുവരി 12 രാവിലെ 10.30ന് പുതിയകാവ് ക്ഷേത്രത്തിലെ താലപ്പൊലിക്കായി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്ന് പടക്കങ്ങള്‍ ഇറക്കുന്നതിനിടെ തീപിടിച്ചു. രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായി. നഗരസഭയുടെ കണക്ക് പ്രകാരം 337 വീടുകള്‍ക്ക് കേടുപാട് പറ്റി. അപകടസ്ഥലത്തിന് സമീപം താമസിക്കുന്ന രവീന്ദ്രനെയും ഭാര്യ മണിയെയും ഇപ്പോഴും ആഘാതം വിട്ടൊഴിഞ്ഞിട്ടില്ല.
ചായക്കടയിലെ ജോലിക്കാരനായിരുന്ന രവീന്ദ്രന്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനഫലമായാണ് വീടുവച്ചത്. വെടിക്കെട്ട് അപകടത്തിന് വീടിന് സാരമായ കേടുപാടു പറ്റി. കരയോഗം ചില അറ്റകുറ്റപ്പണികള്‍ ചെയ്തു തന്നെങ്കിലും ഭിത്തിയിലെ വിള്ളല്‍ ഉള്‍പ്പെടെ ഭീഷണി നിലനില്‍ക്കുന്നു. അപകടം നടന്നതിന് പിന്നാലെ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ എത്തിയിരുന്നെങ്കിലും സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൈമലര്‍ത്തി.
'ഇന്‍ഷൂറന്‍സ് ക്ഷേത്ര ഉല്‍സവത്തിന് മാത്രമായിരുന്നു. അവിടെ നിന്ന് മാറിയായതിനാല്‍ ഇന്‍ഷൂറന്‍സ് ലഭിച്ചിട്ടില്ല. കരയോഗം സ്വന്തം നിലയില്‍ അറ്റകുറ്റപ്പണി ചെയ്യുകയായിരുന്നു' - സജീവ് കുമാര്‍, കരയോഗം പ്രസിഡന്‍റ്
പടക്കങ്ങള്‍ക്ക് എങ്ങിനെ തീപിടിച്ചുവെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല. തൃക്കാരക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.