ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗോള്‍ഡ് ബൈയിങ് സ്ഥാപനങ്ങളിലൊന്നായ വൈറ്റ് ഗോള്‍ഡ‍് തൃപ്പൂണിത്തുറയിലും. വടക്കേകോട്ടയിലാണ് വൈറ്റ് ഗോള്‍ഡിന്‍റെ പതിമൂന്നാമത്തെ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. വടക്കേകോട്ട സെന്‍റ് ജോസഫ്സ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാദര്‍ ആന്റണി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
സ്വര്‍ണം സുരക്ഷിതമായും അതിവേഗത്തിലും വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ നൂതനസൗകര്യങ്ങളും പുതിയ ശാഖയിലുണ്ട്. ‘കണ്‍സ്യൂമര്‍ ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തിന് അനുസൃതമായി തികച്ചും ഉപഭോക്തൃസൗഹൃദ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന സ്വര്‍ണവിലയും നൂറുശതമാനം സുതാര്യമായ ഇടപാടുകളുമാണ് വാഗ്ദാനം.
വൈറ്റ് ഗോൾഡ് കേരള ഹെഡ് റോബിൻ കടവൻ, ഡുവെറ ഇൻറീരിയേഴ്സ് മാനേജിംഗ് ഡയറക്ടർ ജിനു ഡേവിസ്, ക്ലസ്റ്റർ മാനേജർമാരായ ആൽവിൻ ചാൾസ്, ജോസഫ് ജെയിംസ്, എ.ജി.എം ജിനു പ്രകാശ്, ബ്രാഞ്ച് മാനേജർ വിഷ്ണു അശോക്, എ.ബി.എം ലാവണ്യ ലക്ഷ്മൺ എന്നിവർ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഒരേയിടത്ത് നിറവേറ്റാന്‍ കഴിയുന്ന സൗകര്യങ്ങള്‍ വടക്കേകോട്ട ശാഖയില്‍ ഉണ്ടെന്ന് റോബിന്‍ കടവന്‍ പറഞ്ഞു. കൂടുതല്‍ നഗരങ്ങളിലേക്ക് വൈറ്റ് ഗോള്‍ഡ് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.