ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിൽ കാവടിയെടുത്ത് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. പുലർച്ചെ രണ്ടിന് മേൽശാന്തി മഠത്തിൽ നിന്നു എണ്ണക്കാവടിയാണ് രമേശ് ചെന്നിത്തല വഹിച്ചത്.
എണ്ണക്കാവടിയോടെയാണ് കാവടിയാട്ടം ആരംഭിക്കുന്നത്. ഹരിപ്പാട്ടെ നിരവധി കോൺഗ്രസ് പ്രവർത്തകർ രമേശ് ചെന്നിത്തല കാവടിയെടുത്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.