കഴിഞ്ഞ ദിവസമാണ് പാലക്കാട് കറ്റോട് നേർച്ചകഴിഞ്ഞ് മടങ്ങവേ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒന്നാംപാപ്പാൻ മരിച്ചത്. ബുധനാഴ്ച രാത്രി 12മണിയോടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി നാലുകോടി ഇല്ലത്ത്പറമ്പ് പുതുപ്പറമ്പിൽ കുഞ്ഞുമോനാണ് ആണ് മരിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലാകെ വൈറല്‍ ആനയും കുഞ്ഞുമോനും തമ്മിലുള്ള വിഡിയോസാണ്. സ്നേഹത്തോടെ ആനയെ നയിക്കുന്ന കുഞ്ഞുമോനെ വിഡിയോയില്‍ കാണാം
വളളംകുളങ്ങര നാരായണൻകുട്ടിയെന്ന ആനയുടെ കുത്തേറ്റാണ് ഒന്നാം പാപ്പാനായിരുന്ന കുഞ്ഞുമോൻ കൊല്ലപ്പെട്ടത്. കുത്തി വീഴ്ത്തിയശേഷം കുഞ്ഞുമോന്റെ ദേഹത്ത് കയറിനിന്ന ആനയെ മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്ന് പിൻമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇടഞ്ഞ ആന സമീപത്തുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങളും നശിപ്പിച്ചു. രാത്രി നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പാപ്പാനെ ആക്രമിക്കുകയായിരുന്നു. മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.