ചുമ്മാ ഒരു നേരം പോക്കിന് അങ്ങ് അന്‍റാര്‍ട്ടിക്ക വരെയൊന്നു പോയേക്കാം എന്നു തീരുമാനിച്ച അറുപത്തിയേഴുകാരിയായ ഒരു ഡോക്ടറുണ്ട് കൊച്ചിയില്‍. ഏഴു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങള്‍ കണ്ട ഡോക്ടര്‍ വിജയലക്ഷ്മിയുടെ ഒാരോ യാത്രയും തീര്‍ത്തും വെറൈറ്റിയാണ്. അവരുടെ സഞ്ചാര സാഹസിക കഥകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഭൂപടത്തില്‍ അധികമാരും കേട്ടിട്ടില്ലാത്ത ഒരിടം കൂടി കണ്ടുള്ള മടങ്ങിവരവാണ്. എത്ര ദൂരം പോയാലും ഡോക്ടര്‍ വിജയലക്ഷ്മി വെണ്ണലയിലെ ഈ വീട്ടിലേയ്ക്ക് തന്നെ മടങ്ങിയെത്തും. 1982ല്‍ 24 വയസിലായിരുന്നു ആദ്യ
ഇന്‍റര്‍നാഷനല്‍ ട്രിപ്പ്. അതൊരു തുടക്കമായിരുന്നു. കാതങ്ങള്‍ താണ്ടിയുള്ള സഞ്ചാര ജീവിതത്തിന്‍റെ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങളുടെ.
പതിവായി ആളുകള്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങള്‍ ഒഴിവാക്കി അധികം ആര്‍ക്കും അറിയാത്ത ഇടങ്ങളിലേക്കാണ് ഡോക്ടറുടെ യാത്ര. ത്രില്ലടിപ്പിക്കുന്ന ഡെസ്റ്റിനേഷനുകളാണ് ഡോക്ടറുടെ ഫേവറൈറ്റ് ലിസ്റ്റില്‍.
അന്‍റാര്‍ട്ടിക്കയിലെ ഡ്രേക്ക് പാസേജിലെത്തിയത് ജീവനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയാണ്. കാണാത്ത കാഴ്ച്ചകള്‍ തേടിയുള്ള അലച്ചിലിനിടയിലും സേഫ്റ്റി മുഖ്യമെന്ന് ഡോക്ടര്‍. മുന്‍കൂട്ടി തയ്യാറെടുപ്പുള്‍ നടത്തിയ ശേഷമേ ബാഗ് പാക്ക് ചെയ്യാവൂ.
സഞ്ചാരങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പില്ല. കഥകള്‍ തീരുന്നില്ല. കാഴ്ച്ചകളും. ഏപ്രിലിലെ ട്രാന്‍സ് സെര്‍ബിയ ട്രിപ്പിന്‍റെ ത്രില്ലിലാണ് പ്രായത്തെ വകവെയ്ക്കാത്ത ഈ ഡോക്ടര്‍ ടൂറിസ്റ്റ്.