kr-meera-greeshma

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി കെ ആർ മീര ഷാരോൺ രാജ് വധക്കേസ് മുൻനിർത്തി പറഞ്ഞ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഷാരോൺ രാജ് വധവുമായി ബന്ധപ്പെട്ട് കൊലപാതകത്തെ തമാശയാക്കിയുള്ള സംസാരമാണ് വിവാദമായിരിക്കുന്നത്. ഒരു ബന്ധത്തിൽ നിന്നിറങ്ങിപ്പോവാൻ സ്ത്രീകൾക്ക് സമൂഹം അനുമതി നൽകാത്തപക്ഷം, അവൾ കുറ്റവാളി ആയേക്കാമെന്നും മീര പറയുന്നു.

‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാൽ പോലും, സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്രം ഇല്ലാതെയായാൽ ചിലപ്പോൾ അവൾ കുറ്റവാളിയായി തീരും, ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കർത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നം’ എന്നായിരുന്നു കെ ആർ മീര വേദിയിൽ പറഞ്ഞത്. 

ഈ പ്രസ്താവനയ്‌ക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ രംഗത്തെത്തി. ഈ തലമുറ കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായിട്ടുള്ള ഒരു കൊലപാതകമായിരുന്നു ഷാരോൺ വധകേസ്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കീഴ്കോടതി പരമാവധി ശിക്ഷയും നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് KLF വേദിയിൽ ചിരിച്ചുകൊണ്ടു എന്തു ലാഘവത്തോടെകൂടിയാണ് പ്രമുഖ എഴുത്തുകാരി െആര്‍ മീര ഈവിഷയത്തിൽ സംസാരിച്ചത് എന്ന് ഒന്ന് ശ്രദ്ധിക്കു. ഗാന്ധിവധത്തെക്കുറിച്ച് മാത്രമല്ല ഷാരോൺ വധത്തെക്കുറിച്ചും ഇവർക്ക് ഇമ്മാതിരി അഭിപ്രായങ്ങളുണ്ട്.കഷ്ടം’. ശബരിനാഥൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ENGLISH SUMMARY:

KR Meera controversial statement in KLF summery