TOPICS COVERED

തന്റെ യുട്യൂബ് വരുമാനം വെളിപ്പെടുത്തി തൊപ്പി എന്നറിയപ്പെടുന്ന യുട്യൂബര്‍ നിഹാദ്. തൊപ്പിക്ക് മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടിയായാണ് നിഹാദിന്റെ വരുമാനം വെളിപ്പെടുത്തുന്ന വിഡിയോ. ഇത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കുന്നത് തന്റെ വരുമാനത്തെക്കുറിച്ച് ബോധ്യമില്ലാഞ്ഞിട്ടാണെന്നും നിഹാദ് പറയുന്നു.  തന്റെ സ്ട്രീമിങ് കോണ്‍ട്രാക്ട് കൂടി സ്ക്രീനില്‍ കാണിച്ചായിരുന്നു തൊപ്പിയുടെ വരുമാനംവെളിപ്പെടുത്തല്‍. 

‘ആഹാ എനക്ക് സ്ട്രീമിങ്ങില്‍ എത്ര വരുമാനം കിട്ടുമെന്ന് നിങ്ങള്‍ക്കറിയില്ലല്ലേ...അതാണ് കാര്യം, എന്നാല്‍ ഞാനൊരു കാര്യം കാണിച്ചു തരാം, ഇതെന്റെ ഒറിജിനല്‍ സ്ട്രീമിങ് കോണ്‍ട്രാക്ട് ആണ്. ഒരു മണിക്കൂര്‍ സ്ട്രീമിങ്ങിന് 250 ഡോളര്‍ അതായത് ഏകദേശം 21,000 ഇന്ത്യന്‍മണിയാണ് മക്കളേ.. അപ്പോള്‍ അഞ്ച് മണിക്കൂര്‍ എത്രയായി?, ഒരു ലക്ഷം ,ചിലപ്പോള്‍ ഞാന്‍ 8മണിക്കൂര്‍ വരെ സ്ട്രീമിങ് ചെയ്യാറുണ്ട്,  അതാണ് പറഞ്ഞത് ഞാന്‍ ഒരു ദിവസം ഒരുലക്ഷം രൂപ സ്ട്രീമിങ്ങില്‍ നിന്നുണ്ടാക്കുന്നുണ്ട്. അപ്പോള്‍ ഒരുമാസം എത്രയായി, ഇത് സ്ട്രീമിങ് മാത്രമാണ്, പിന്നെ പ്രമോഷന്‍സ്, ഇനാഗുറേഷന്‍സ് അങ്ങനെ കുറേയുണ്ട്. ഈ വഴിയൊക്കെ വരുമാനമുണ്ട്. ഇങ്ങനെ ലീഗലായി ഇത്രയും പൈസയുണ്ടാക്കാന്‍ പറ്റുന്ന ഞാന്‍ എന്തിനാടാ മയക്കുമരുന്ന് കച്ചോടം ചെയ്യുന്നത്? എനക്കെന്താ തലയ്ക്ക് ഓളമുണ്ടോ? ഞാനെന്താ പൊട്ടനാണോ എന്നും ചോദിക്കുന്നു തൊപ്പി. 

ഒരു ദിവസം ഒരു ലക്ഷം രൂപ വരെ തനിക്ക് വരുമാനമുണ്ടെന്നും ഒരു മണിക്കൂറിന് 250ഡോളറാണ് തനിക്ക് ലഭിക്കുന്നതെന്നും നിഹാദ് വെളിപ്പെടുത്തുന്നു. നേരത്തേ നിഹാദും സുഹൃത്തുക്കളും  താമസിച്ച സ്ഥലത്തു നിന്നും രാസലഹരി പിടിച്ചെടുത്ത സംഭവമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാലത്തില്‍ വിഡിയോക്ക് താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് തൊപ്പി തന്റെ വരുമാനം വെളിപ്പെടുത്തി വിഡിയോ ചെയ്തത്. 

The YouTuber known as Thoppi, Nihad, revealed his YouTube income in a video in response to a question from someone asking if Thoppi is involved in drug trafficking:

The YouTuber known as Thoppi, Nihad, revealed his YouTube income in a video in response to a question from someone asking if Thoppi is involved in drug trafficking. Nihad stated that such questions are asked by people who are unaware of his earnings. He also shared his streaming contract on the screen while revealing his income.