Image Credit: facebook.com/klbrobiju
ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് വിഡിയോയിൽ ഉൾപ്പെട്ട് മലയാളി യൂട്യൂബർ കെഎൽ ബ്രോ ബിജു റിത്വിക്. ട്യൂബ് ഫിൽറ്റർ.കോമിൻറെ കണക്കുപ്രകാരം 2024 ഡിസംബർ 22 ന് അവസാനിച്ച ആഴ്ചയിൽ ലോകത്ത് കാഴ്ചകാരിൽ നാലാമതാണ് കെഎൽ ബ്രോ ബിജു റിത്വിക്. ഒരാഴ്ചയ്ക്കിടെ 569,549,965 പേരാണ് കെഎൽ ബ്രോ ബിജു റിത്വികിന്റെ വിഡിയോ കണ്ടത്. ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് മലയാളി ചാനൽ.
ഇന്ത്യയിൽ നിന്നുള്ള ടി സീരിസാണ് പട്ടികയിൽ ഒന്നാമത്. 95 കോടി പേരാണ് ടി സീരീസിന്റെ വിഡിയോ കണ്ടത്. കെഎൽ ബിജു ബ്രോ കൂടാതെ ബേബി ബില്യൺ പ്രീസ്കൂൾ, അനയ കണ്ടാൽ, സിദാൻ ഷാഹിദ് അലി എന്നി ചാനലുകളാണ് ആദ്യ പത്തിലുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള മിസ്റ്റർ ബാസ്റ്റ് കാഴ്ചകാരിൽ ആറാമതാണ്. 5495 കോടി കാഴ്ചകാരാണ് കെഎൽ ബിജു ബ്രോ റിത്വിക് ചാനലിന് ഇതുവരെയുള്ളത്.
കെഎൽ ബ്രോ ബിജു റിത്വിക് ചാനലിന് 64 മില്യൺ സബ്സ്ക്രിപ്ഷനാണുള്ളത്. 2,900 വിഡിയോകളാണ് ചാനലിൽ ഇതുവരെ അപ്‍ലോഡ് ചെയ്തിട്ടുള്ളത്. 2024 ലെ യൂട്യൂബ്ര് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ടോപ്പ് യൂട്യൂബർമാരിൽ നാലാം സ്ഥാനമാണ് ഈ മലയാളി യൂട്യൂബർ. യൂട്യൂബിൻറെ ഗ്ലോബൽ കൾചർ ആൻഡ് ട്രെൻഡ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നും 2024 ൽ ഇന്ത്യയിൽ നിന്നും സബ്സ്ക്രൈബേഴ്സിനെ നേടിയതവരിൽ നാലാമതാണ് ചാനൽ.
ഏറ്റവും കൂടുതൽ പേർ കണ്ട 50 ചാനലുകളിൽ 13 എണ്ണവും ഇന്ത്യയിൽ നിന്നുള്ളതാണ് എന്നതാണ് കൗതുകം. യുഎസിൽ നിന്നും 10 ചാനലുകളും ഇൻഡോനേഷ്യയിൽ നിന്നുള്ള അഞ്ച് ചാനലുകളും പട്ടികയിലുണ്ട്.
ചൈന, ഹോങ്‍ കോങ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നും ദക്ഷിണ കൊറിയയിലെ രണ്ട് ചാനലും പട്ടികയിലുണ്ട്. അർജൻ്റീന, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്കിയ, എൽ സാൽവഡോർ, ജപ്പാൻ, കസാക്കിസ്ഥാൻ, നോർവേ, പാകിസ്ഥാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ചാനലും പട്ടികയിലുണ്ട്.