പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിവെച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഇന്ന് ഹോസ്റ്റലില്‍ നിന്ന് അമ്മുവിന്റെ വസ്തു വകകള്‍ അച്ഛന്‍ കൊണ്ടുപോയിരുന്നു. അതിനിടയില്‍ നിന്നാണ് ഈ കണ്ടു വരി കുറിപ്പ് ലഭിച്ചത്. ഞാന്‍ അമ്മു സജീവ്. കുറച്ച് നാളുകളായി ചില കുട്ടികളില്‍ നിന്നും എനിക്ക് പരിഹാസവും മാനസികമായി ബുദ്ധിമുട്ടിക്കു. എന്നാണ് അപൂര്‍ണമായ കത്തില്‍ പറയുന്നത്.
ഡിയര്‍ മാം, കുറച്ചു നാളുകളായി ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്നു വരെയെ കത്തില്‍ എഴുതിയിട്ടുള്ളു. ഇന്ന് സൈക്യാട്രി വിഭാഗ അധ്യാപകനെന്‍ സജിക്കെതിരെ കുടുംബം പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ലോഗ് ബുക്ക് കാണാതായി എന്ന് പറഞ്ഞ് അധ്യാപകനും പ്രതികളായ വിദ്യാര്‍ഥികളും ചേര്‍ന്ന് കുറ്റവിചാരണ നടത്തി എന്നാണ് പരാതി. രണ്ടു മണിക്കൂറില്‍ അധികം അധ്യാപകന്‍റെ മുന്നില്‍ വച്ച് പ്രതികള്‍ മാനസികമായി പീഡിപ്പിച്ചു. ഇതിന് ശേഷമാണ് അമ്മു ഹോസ്റ്റലിലെത്തി മുകളില്‍ നിന്ന് ചാടി മരിച്ചതെന്നും സജിയെ അറസ്റ്റ് ചെയ്യണം എന്നുമാണ് ആവശ്യം.
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.