car-owner

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാക്കി. 1000 രൂപ വാഹനം ഓടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ഗൂഗിള്‍പേ ചെയ്തെന്നും പൊലീസ് കണ്ടെത്തി.അപകടം ഉണ്ടായതിന് പിന്നാലെ  വാഹന ഉടമ ഷാമിൽ ഖാൻ പറഞ്ഞത് ഇങ്ങനെ. Read More :മെഡി. വിദ്യാര്‍ഥികള്‍ വാഹനമെടുത്തത് 1000രൂപ വാടകയ്ക്ക്; വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

‘കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയത്. സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്. അവധിയായതിനാൽ ആറ് പേർക്ക് സിനിമയ്ക്ക് പോകാനാണെന്ന് പറഞ്ഞു. അപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് വാഹനം വാടകയ്ക്ക് ചോദിച്ചത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമിൽ ഖാൻ പറയുന്നു. അപകടവിവരം അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും’

അതേസമയം, ആലപ്പുഴയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ പ്രതി ചേര്‍ക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോടതി നിര്‍ദേശപ്രകാരം കാര്‍ ഓടിച്ച ഗൗരീശങ്കറിനെ പ്രതിയാക്കും.

ENGLISH SUMMARY:

The Kalarikode accident incident has stirred significant controversy as it was revealed that the vehicle involved lacked the proper "rent-a-car" license. The owner of the vehicle allegedly provided false information regarding the licensing and purpose of the car. This lack of compliance with regulations raises questions about the accountability of vehicle owners and renters in such accidents.

Google News Logo Follow Us on Google News