ആലപ്പുഴയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച വാഹനാപകടത്തിന് മുന്‍പുള്ള സിസിടിവി ദൃശ്യം പുറത്ത്. വണ്ടാനത്തെ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു. തുടര്‍ന്ന് സുഹൃത്തുക്കളെ കയറ്റാന്‍ പോയി. എന്തോ തകരാര്‍ തോന്നുന്നതായി വാഹനം ഓടിക്കുന്നതിനിടെ ഗൗരീശങ്കര്‍ പറഞ്ഞു. കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്ന ഉടമയുടെ മൊഴി കള്ളമെന്നാണ് പൊലീസിന്‍റെ നിലപാട്. ഗൗരീശങ്കര്‍ കാറുടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍പേ ചെയ്തത് പൊലീസ് കണ്ടെത്തി.
അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ പ്രതി ചേര്‍ക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോടതി നിര്‍ദേശപ്രകാരം കാര്‍ ഓടിച്ച ഗൗരീശങ്കറിനെ പ്രതിയാക്കും. Also Read: റോഡ് അപകടങ്ങള്‍ കൂടുതലും വൈകിട്ട് 6ന് ശേഷം; 4 വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 5000 പേര്‍ക്ക്...
തിങ്കളാഴ്ച രാത്രി സിനിമയ്ക്ക് പോയ വിദ്യാര്‍ഥികളുടെ കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേര്‍ മരിച്ചു. ആറുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. നാല് ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.