car-shamil-khan

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി വാഹനയുടമ. തന്‍റെ കയ്യില്‍ നിന്ന് കുട്ടികള്‍ ആയിരം രൂപ വാങ്ങിയെന്നും അതാണ് ഗൂഗിള്‍ പേ ചെയ്ത് തന്നതെന്നുമാണ് ഷാമിൽ ഖാൻ പറയുന്നത്. താന്‍ അവരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പരിചയത്തിന്‍റെ പുറത്താണ് വാഹനം കൊടുത്തതെന്നും ഷാമില്‍ ആവര്‍ത്തിച്ചു. ‘എന്‍റെ കയ്യില്‍ നിന്ന് അവര്‍ ആയിരം രൂപ വാങ്ങി, അതാണ് ഗൂഗിള്‍പേ ചെയ്ത് തന്നത് , അത് വാടകയല്ലാ, ഭക്ഷണം കഴിക്കാനാണ് പണം വാങ്ങിയത്’-  ഷാമിൽ ഖാന്‍ പറയുന്നു. അതേ സമയം ഷാമിൽ ഖാൻ പറഞ്ഞത് കള്ളമാണെന്ന് പൊലീസ് വ്യക്തമാക്കി. 1000 രൂപ വാഹനം ഓടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ഗൂഗിള്‍പേ ചെയ്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു.  Read More : ‘വണ്ടി കൊടുത്തത് പരിചയത്തിന് പുറത്ത്’, വാഹന ഉടമ പറഞ്ഞത് പച്ചകള്ളം ; ഗൂഗിള്‍പേ ചെയ്തത്1000 രൂപ

അപകടം ഉണ്ടായതിന് പിന്നാലെ  വാഹന ഉടമ ഷാമിൽ ഖാൻ പറഞ്ഞത് ഇങ്ങനെ ‘കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയത്. സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്. അവധിയായതിനാൽ ആറ് പേർക്ക് സിനിമയ്ക്ക് പോകാനാണെന്ന് പറഞ്ഞു. അപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് വാഹനം വാടകയ്ക്ക് ചോദിച്ചത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമിൽ ഖാൻ പറയുന്നു’

അതേസമയം, ആലപ്പുഴയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ പ്രതി ചേര്‍ക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോടതി നിര്‍ദേശപ്രകാരം കാര്‍ ഓടിച്ച ഗൗരീശങ്കറിനെ പ്രതിയാക്കും.

ENGLISH SUMMARY:

The tragic Alappuzha accident involved a car carrying 11 MBBS students colliding with a KSRTC bus, killing five and critically injuring two others. The incident occurred during heavy rain, with the car reportedly speeding and attempting to overtake when it lost control. Preliminary investigations revealed factors such as poor visibility, overloading, and the vehicle's age as contributing causes. The deceased students included individuals from Kerala and Lakshadweep, and their bodies were kept for public viewing at Alappuzha Medical College​

Google News Logo Follow Us on Google News