കൊച്ചിക്ക് സമീപം കടലില്‍ യാത്രാവിമാനം തകര്‍ന്നു വീണു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷകരായി. യാത്രക്കാരെ എല്ലാവരെയും അതിസാഹസികമായി കരയ്ക്ക് എത്തിച്ചു. ആശങ്കപ്പെടേണ്ട, കടലിലെ കരുത്ത് കൂട്ടാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന അഭ്യാസപരിപാടിയിലാണ് ത്രില്ലടിപ്പിക്കുന്ന രക്ഷാദൗത്യം അരങ്ങേറിയത്.
കോസ്റ്റ് ഗാര്‍ഡിന്റെ സര്‍വ ശേഷിയും മികവും പുറത്തെടുത്തതായിരുന്നു സറെക്സ് എന്ന അഭ്യാസപ്രകടനം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അഭ്യാസപ്രകടനം കേരളത്തില്‍ ആദ്യമായാണ്. കടലില്‍ അപായം നേരിടുന്നവര്‍ക്ക് രക്ഷാകരങ്ങളുമായി വാട്ടര്‍മെട്രോയുടെ ഗരുഡ ആംബുലന്‍സും കോസ്റ്റ് ഗാര്‍ഡിന്‍റെ സീ ആംബുലന്‍സ് പ്രത്യാശയും.
സെക്കന്‍റുകള്‍ കൊണ്ട് ശരവേഗത്തില്‍ തിരകള്‍ മുറിച്ച് പായുന്ന പരിശോധനാ കപ്പലുകള്‍. ഡ്രോണ്‍, റിമോര്‍ട്ട് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം.
16 കപ്പലുകളും 12 എയര്‍ക്രാഫ്റ്റുകളും അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. 18 ഏജന്‍സികള്‍ സഹകരിച്ചു. 38 വിദേശ പ്രതിനിധികള്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കരുത്തിന് സാക്ഷികളാകാനെത്തി. ഫ്ലൈ പാസ്റ്റ് ഓടെ കൊടിയിറക്കം.