circus-cricis

TOPICS COVERED

സർക്കസ് കൂടാരങ്ങൾ നാട്ടിലുയരുന്നത് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്മാർട്ട്ഫോണും ഒടിടിയുമെല്ലാം കളം നിറഞ്ഞതോടെ ആളൊഴിഞ്ഞ പൂരപറമ്പിന് സമാനമായി സർക്കസ് കൂടാരങ്ങൾ. കഴിഞ്ഞുപോയ പ്രതാപ കാലത്തെ ഒരു നെടുവീർപ്പോടെ ഓർക്കുകയാണ് കൊച്ചി കലൂരിൽ കഴിഞ്ഞ ദിവസമുയർന്ന സർക്കസ് കൂടാരം. 

കലൂരിൽ മൂന്നാഴ്ച്ച മുമ്പുയർന്ന സർക്കസ് കൂടാരത്തിൽ ഓരോ ഷോയ്ക്കും കാണികളുടെ പത്തിരട്ടിയാണ് ഒഴിഞ്ഞ കസേരകൾ. വിരലിലെണ്ണാവുന്ന കാണികളുടെ കയ്യടികൾ കൂറ്റൻ കൂടാരത്തിൽ ഒരു ചലനവുമുണ്ടാക്കാതെ കെട്ടടങ്ങും. അടവുകൾ പിഴക്കാതെ മറു വശത്ത് അവർ അഭ്യാസം തുടരും. 

നിറഞ്ഞ സദസും ആരവവും നിറഞ്ഞ കൂടാരങ്ങളിൽ നിന്ന് മൃഗങ്ങൾ ഒഴിഞ്ഞതും വിനോദത്തിന് മറ്റ് വഴികൾ തെളിഞ്ഞതും സർക്കസിന് തിരിച്ചടിയായി.

ചിരിപ്പിക്കാൻ ഇറങ്ങി തിരിച്ച കോമാളികളുടേയും അഭ്യാസികളുടെയും ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. സ്‌ഥലത്തിന്റെ വാടക, മറ്റ് ചെലവുകൾക്കുമുള്ള പണം കണ്ടെത്താനകാതെ പല കമ്പനികളും അടച്ചുപൂട്ടി. ശീതികരിച്ച ഹാളുകളിൽ നടത്തുന്ന ന്യൂ ജനറേഷൻ സർക്കസിന്റെയും ഗതി വ്യത്യസ്തമല്ല. 

No one to watch the circus; performers in distress.: