ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനു ചോദ്യംചെയ്യലിനു ഹാജരായി. നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. പ്രയാഗയ്ക്ക് നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞു. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കുമെന്ന് സാബുമോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും സാബുമോൻ പറഞ്ഞു. Also Read : ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിനെത്തി; കൂടെ സാബു മോനും
‘അഡ്വക്കറ്റിന്‍റെ ഭാഗമായിട്ടാണ് ഞാന്‍ വന്നത്. പ്രയാഗക്ക് നിയമസഹായം നൽകാനെത്തിയതാണ് ഞാന്‍ . അഭിഭാഷകന്‍ എന്ന നിലയിലാണ് എത്തിയത്, പ്രയാഗയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പ്രതികരിക്കും’ സാബുമോന്‍ പറഞ്ഞു.