althaf-brother-about-onam-bumber-win

മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഓണം ബംപർ അടിച്ചത്. പാണ്ഡ്യപുരയിൽ മെക്കാനിക്കാണ് അൽത്താഫ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് തിരുവോണം ബംപർ അയല്‍സംസ്ഥാനത്തേക്ക് പോകുന്നത്.

അല്‍ത്താഫ് ടിക്കറ്റ് വാങ്ങിയത് വയനാട്ടില്‍ വിനോദയാത്രയ്ക്കെത്തിയപ്പോളാണെന്ന് അല്‍താഫിന്‍റെ സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മകളുടെ വിവാഹം നടത്തണം, വീട് വാങ്ങണം എന്നിവ അല്‍താഫിന്‍റെ ആഗ്രഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

15 വർഷമായി ലോടറിടിക്കറ്റ്  എടുക്കുന്നു. എന്നാൽ അടിക്കുന്നത് ഇത് ആദ്യമായാണ് . ഭാര്യയും രണ്ടു കുട്ടികളുമാണ് അൽത്താഫിന്. അൽത്താഫുമായി ഫോണിൽ സംസാരിച്ചുവെന്നും അഭിനന്ദങ്ങൾ അറിയിച്ചുവെന്നും അൽത്താഫ് ലോട്ടറിയെടുത്ത എൻജിആർ ലോട്ടറി ഏജൻസി ഉടമയായ നാഗരാജ് പറഞ്ഞു.

ബത്തേരി ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.

ENGLISH SUMMARY:

Althaf brother about Onam bumber