വിശ്വാസ ജീവിതത്തിന് ആനന്ദം പകർന്ന ഗാനങ്ങൾ ഒരുക്കിയവർ പതിറ്റാണ്ടുകൾക്ക് ശേഷം അനുഭവം പങ്കുവെക്കാനെത്തി. മാർത്തോമാ സൺഡേ സ്കൂൾ സമാജം എറണാകുളം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കൊച്ചി പി.ഒ.സിയിൽ ഇവർ ഒത്തുചേർന്നത്. സാം കടമ്മനിട്ടയാണ് നേതൃത്വം നല്‍കിയത്.
ക്രിസ്ത്യൻ വിശ്വാസികളുടെ മാത്രമല്ല, മലയാളികളുടെയൊക്കെ നാവിൽത്തുമ്പിൽ നിറഞ്ഞുനിന്ന ഗാനം ആലപിച്ചപ്പോൾ അതിനു സാക്ഷിയായി ഗാനമൊരുക്കിയ ഫാദർ ജസ്റ്റിൻ പനയ്ക്കലും വേദിയിലുണ്ടായിരുന്നു. ഗാനമൊരുക്കിയതിനെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.
തുടർന്നങ്ങോട്ട് ഇരുപതിലേറെ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി വേദിയിൽ നിന്നുയർന്നു. സാക്ഷികളാകാൻ ഓരോ ഗാനത്തിന്‍റെയും സൃഷ്ടാക്കളും. ഗാനങ്ങൾ ഒരുക്കിയവരിൽ ജെറി അമൽദേവ് മുതൽ ടോമിൻ.ജെ.തച്ചങ്കരി വരെയുള്ളവർ വേദിയിലെത്തി. സിങ് ഫോർ ജീസസ് എന്ന പേരിലായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്.
മാർത്തോമാ സൺഡേ സ്കൂൾ സമാജം എറണാകുളം സെൻ്ററിലെ ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ കുട്ടികളും, അധ്യാപകരും, മാതാപിതാക്കളും അടങ്ങുന്ന ഗായകസംഘമാണ് ഗാനങ്ങൾ ആലപിച്ചത്. ഗാനങ്ങളുടെ സൃഷ്ടാക്കൾക്കുള്ള പുരസ്കാരങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.