പത്തനംതിട്ട കീഴ് വായ്പൂർ സ്വദേശിയായ സെബിൻ ടി എബ്രഹാമിന്‍റേത് ഒരു വർഷത്തിനിടെ കുടുംബത്തിലെ മൂന്നാമത്തെ മരണമാണ്. ആദ്യം അമ്മ മരിച്ചു. നാലുമാസം മുൻപ് ഭാര്യാ മാതാവിന്‍റെ മരണത്തിനാണ് നാട്ടിലെത്തിയത്. മടങ്ങും മുൻപ് കുഞ്ഞിന്റെ മാമോദിസാ ചടങ്ങുകൾ നടത്തി. വീണ്ടും അടുത്തമാസം വരാനിരിക്കെയാണ് അപകടം. രണ്ടുവർഷം മുൻപായിരുന്നു വിവാഹം. സിബിൻ മുറിയിൽ ഉറങ്ങിപ്പോയെന്നും കൂടെയുണ്ടായിരുന്നയാൾ ചാടി രക്ഷപ്പെട്ടതായും വിവരം ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു