പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തില്‍ മുന്‍ എംഎല്‍എ ടി.ഐ. മധുസൂദനനെതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്കി. കൊലവിളി പ്രസംഗത്തിനെതിരെ മന്ത്രി കെ മുരളീധരൻ. കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കി നിൽക്കുന്ന സർക്കാരല്ല കേരളത്തിൽ . ട്രാക്ക് വിട്ട് സഞ്ചരിച്ചാൽ കർശന നടപടി ഉണ്ടാകും. ആർക്കും ആരാച്ചാരുടെ ചുമതലയൊന്നും കൊടുത്തിട്ടില്ല എന്നും ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നത് തുരുമ്പിച്ച കാര്യങ്ങളാണ് എന്നും മുരളീധരൻ പറഞ്ഞു. ഷുക്കൂർ വധക്കേസിലെ വിധിയിൽ ഞങ്ങൾക്ക് അതൃപ്തി ഉണ്ടായിട്ടും ഞങ്ങൾ ജഡ്ജിയെ ചീത്ത വിളിച്ചോ എന്നും മുരളീധരൻ ചോദിച്ചു