കാലടി സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനും വൈസ് ചാൻസലർക്കും എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസിന്റെ ഇഷ്ടതോഴിയായാണ് വൈസ് ചാന്‍സലര്‍ സിസ തോമസ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല തീരുമാനത്തെ എതിർത്ത് ഹർജി ഭേദഗതി ചെയ്ത് നൽകാൻ വിദ്യാർഥികൾക്ക് ഹൈക്കോടതി അനുമതി നൽകി.