പാലക്കാട് അട്ടപ്പാടി ഊരുകളിലെ നവജാതശിശു മരണങ്ങളുടെ കാരണങ്ങൾ പഠിക്കാൻ നിയോഗിച്ച ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് പ്രദേശത്ത് സന്ദർശനം തുടങ്ങും. ആരോഗ്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഉൾപ്പെടുന്ന മൂന്നംഗ സംഘം ഊരുകൾ സന്ദർശിച്ച് ഗർഭിണികളെയും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും പരിശോധിക്കും. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പഠിക്കാനും സമിതി. ആരോഗ്യമന്ത്രി ശനിയാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കും. അട്ടപ്പാടിയിൽ മരിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോഴേ ആരോഗ്യപ്രശ്നങ്ങളുള്ളവരാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. ഇതിന് പിന്നിലെ കാരണമറിയാനാണ് വിദഗ്ധസംഘം പ്രദേശത്ത് സന്ദർശനം നടത്തുന്നതെന്നും മുരളീധരൻ.