പത്മജയ്ക്ക് പരവതാനി വിരിക്കുന്നവര്‍ പഴയത് ഓര്‍ക്കണമെന്ന് ജിന്റേോ ജോണ്‍. നെപ്പോ കിഡുകളെ ചുമന്ന് മടുത്തു. ഇത്തരക്കാര്‍ മഴ മാറുമ്പോള്‍ കുട മടക്കിവെച്ച് പോകുന്നതുപോലെയാണ് പാര്‍ട്ടി വിട്ട് പോകുന്നത്. ഇവര്‍ ഉപേക്ഷിച്ചുപോയ പാര്‍ട്ടിക്ക് വേണ്ടി തെരുവില്‍ പോരാടിയവരുടെ കഷ്ടപ്പാടിന്റെ ഫലമായാണ് പാര്‍ട്ടി അധികാരത്തില്‍ വന്നത്. പത്മജ പാര്‍ട്ടിയിലേക്ക് തിരികെ വരുംമുന്പ് രാഷ്ട്രീയ വ്യക്തത വരുത്തണമെന്നും ജിന്റോ പറഞ്ഞു.