മുഖ്യമന്ത്രി വി.ഡി സതീശനെതിരായ അടൂർ പ്രകാശിൻ്റെ ആരോപണങ്ങൾക്ക് പരോക്ഷ പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാവർക്കും പരിഗണനയുണ്ടാവണം. ജനങ്ങളുടെ സങ്കടം പരിഹരിക്കണം. യു.ഡി.എഫിലെ കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള നടപടി വേണം. വലിയ പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാരാണെന്നും തിരുവഞ്ചൂർ തിരുവനന്തപുരത്ത് പറഞ്ഞു.