ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിൻ്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് തുടങ്ങി ഏഴു പേർക്കെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.
അതേസമയം കയ്യാങ്കളിയെ ന്യായീകരിച്ച് രമ്യ ഹരിദാസ് എംഎല്‍എ മാധ്യമങ്ങളെ കണ്ടു. തന്നെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് രമ്യ ഹരിദാസ് പറഞ്ഞു.പാര്‍ട്ടിയില്‍ പലയിടത്തും പരാതി നല്‍കിയിരുന്നു. പറയാന്‍ കൊള്ളാത്ത വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചെന്നും അവര്‍ പറഞ്ഞു.
പാളയം പ്രദീപ് അഡീഷണല്‍ പി.എയാണെന്നും പരാതിക്കാരന്റെ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.