പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ സിപിഐ. ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. കീഴ്‍വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. എല്ലാ സ്ഥാനങ്ങളും ഒറ്റപാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ. ആവശ്യം ഉന്നയിക്കുന്നത് മുന്നണിയെ ശക്തിപ്പെടുത്താന്‍ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃ പദവി വിവാദത്തില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സ്ഥാനവും ഒരു പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ എന്നും പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ബിനോയ് വിശ്വം തുന്നറടിച്ചു. മുന്നണിക്കകത്ത് മാന്യമായി പറഞ്ഞിട്ടും ഫലമില്ലാത്തത് കൊണ്ടാണ് പരസ്യമായി പറയേണ്ടി വന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഒരിക്കല്‍ കൂടി പരസ്യമായ വ്യക്തമാക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പി.കെ.വാസുദേവന്‍ നായര്‍ അനുസ്മരണത്തില്‍ വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടിനെ ബിനോയ് വിശ്വം തുറന്നെതിര്‍ത്തു. മുഖ്യമന്ത്രി സ്ഥാനം വരെ വേണ്ടെന്ന് വെച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ എന്ന് ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. വിഷയത്തില്‍ സി.പി.എമ്മുമായി ചര്‍ച്ച തുടരും. പതിനാലാം തിയ്യതി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു. വിഷയത്തില്‍ സിപിഎമ്മുമായി ചര്‍ച്ച തുടരും. പതിനാലാം തിയ്യതി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.