മൈക്രോഫിനാന്‍സ് കേസിൽ ആരുടേയും കാലുപിടിക്കാൻ പോയിട്ടില്ല, കേസ് അന്വേഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍ മനോരമ ന്യൂസിനോട്. 

ഈ വിഷയത്തില്‍ പിണറായി വിജയനോട് സഹായം തേടിയിട്ടില്ല. കേസില്‍ നിന്ന് ഊരാന്‍ ആരും സഹായിച്ചിട്ടില്ല. ആരുടേയും കാലുപിടിക്കാന്‍ പോയിട്ടില്ല. പിണറായിയുടെ ഓഫിസിലെ ചിലര്‍ അങ്ങനെ ആഗ്രഹിച്ചു. അയാളുടെ പേരുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

ENGLISH SUMMARY:

Vellappally Natesan clarified his stance on the microfinance case, stating he has not sought help from anyone, including Pinarayi Vijayan. He expressed a willingness to cooperate with the investigation and denied any involvement in political maneuvering.