അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷൻ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. രൂപരേഖ അന്തിമമാക്കിയിട്ടില്ല.
മോഡിഫിക്കേഷൻ ചർച്ച നടക്കുന്നതേയുള്ളൂ. സർക്കാർ യുവാക്കളെ കബളിപ്പിച്ചെന്ന് വിമർശിച്ചുള്ള ട്രോളുകൾ ആസ്വദിക്കുന്നുണ്ടെന്നും സി.പി.ജോൺ തിരുവനന്തപുരത്ത് പറഞ്ഞു. മനോരമ ന്യൂസാണ് വാഹന രൂപമാറ്റം സംബന്ധിച്ച് മോട്ടർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത് വിട്ടത്.