ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യവസ്തുക്കള്‍ കാണാതായി എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതി ഇന്ന് സര്‍ക്കാരിന് കത്തുനല്‍കും.

മോഷണം പോയെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന വൈരനാമം ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കള്‍ ക്ഷേത്രത്തില്‍ത്തന്നെയുണ്ടെന്നും ഇത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടുവെന്നും ഭരണസമിതി അംഗം കരമന ജയന്‍ പറഞ്ഞു.   

ഏതുസാഹചര്യത്തിലാണ് ഇന്‍റലിജന്‍സ് വിഭാഗം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അറിയാന്‍ ഭരണസമിതിക്കും താല്‍പര്യമുണ്ട്. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാനില്ലെന്നും സുരക്ഷാവീഴ്ചയുണ്ടെന്നും കാണിച്ച് ഇന്‍റലിജന്‍സ് ADGP പി.വിജയന്‍  നല്‍കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയത്

ENGLISH SUMMARY:

Sree Padmanabhaswamy Temple treasures have been reported missing by a police official, but the temple administration claims the valuable items, including diamonds, are still within the temple premises. The administration is seeking action against the police officers who filed the report, as they have personally verified the presence of the artifacts.