ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായി എന്ന വസ്തുതാ വിരുദ്ധ റിപ്പോർട്ട് സമർപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി സർക്കാരിന് ഇന്നോ നാളെയോ കത്ത് നൽകും. ക്ഷേത്ര ഭരണ സമിതിയെയോ ബന്ധപ്പെട്ട അധികാരികളെയോ സമീപിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ക്ഷേത്ര ഭരണ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേൽക്കുന്ന തരത്തിലുള്ള റിപ്പോർട്ട് സമർപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.ഇന്നലെ വിളിച്ചുചേർത്ത അടിയന്തര ഭരണസമിതി യോഗത്തിൻ്റെതാണ് തീരുമാനം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് ദേവസ്വംമന്ത്രി കെ.മുരളീധരന്‍.

വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഫണ്ടിന്റെ കാര്യത്തിലും വ്യക്തത വരുത്തുമെന്ന് മന്ത്രി പറ‌‍ഞ്ഞു

ENGLISH SUMMARY:

Sree Padmanabhaswamy Temple treasures missing reports are factually incorrect. The temple administration will write to the government seeking action against police officials who submitted this report without consulting relevant authorities.