സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി പാടിയത് മതേതരത്വത്തിന് വലിയ വെല്ലുവിളിയാണെന്നും ഇത് വരുംദിനങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും റിയാസ് പറഞ്ഞു.
വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടിയാല്‍ കുഴപ്പമില്ലെന്നും പിന്നീടുള്ള നാല് ഈരടികളില്‍ ബഹുസ്വര സമൂഹത്തിന് അമഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ട, സംഘപരിവാര്‍ അജണ്ട, മതവര്‍ഗീയത കൊണ്ടുവരാനുള്ള അജണ്ട എന്നിവ ഇതിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂർണ്ണരൂപത്തിൽ ആലപിച്ചത് ബോധപൂർവ്വമാണെന്നും വന്ദേമാതരം പൂര്‍ണമായി പാടിപോകണമെന്നുള്ളത് സംഘപരിവാറിന്റെ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.