TOPICS COVERED

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് വേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി ടി സിദ്ദിഖ്. 'ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുളള അവസരമാണ്. കഠിനാധ്വാനം നടത്തി അതിനു പദ്ധതികളും പോളിസികളുമുണ്ടാക്കി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനുളള വലിയ നിയോഗമാണ്. ഈ ഉത്തരവാദിത്ത്വം ഈ ധര്‍മ്മം വളരെ കൃത്യമായി നിര്‍വഹിക്കാനുളള നടപടിയെടുക്കും. നന്നായി നിര്‍വഹിക്കാനുളള മാനസികാവസ്ഥയാണ് വേണ്ടത്' സിദ്ദിഖ് പറഞ്ഞു. 

ENGLISH SUMMARY:

T. Siddique emphasizes collective action for maximum public welfare, highlighting the opportunity and responsibility to work hard on plans and policies. He stated that measures will be taken to fulfill this duty accurately, requiring the right mindset for effective execution.