TOPICS COVERED

നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാരെ പരിഹസിച്ച് എം.എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും കേരളത്തിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി ഇടുക്കിയിലും പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലം അപ്രതീക്ഷിതമാണെന്നും എന്നാൽ തോൽവിയിൽ തളരില്ലെന്നും മണി വ്യക്തമാക്കി. ജി. സുധാകരന്റെ നിലപാടുകളോട് അറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.