കൃത്യമായ കണക്ക് നല്‍കിയാല്‍ എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിഷപ്പുമാര്‍ക്ക് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.

സഭകൾ ആശങ്ക ഒരു ആശങ്കയും ഇല്ല. ഇത് ക്രൈസ്തവൻ, ഹിന്ദു, സിഖ്, ബുദ്ധ എന്നിങ്ങനെയുള്ള പ്രശ്നമല്ല. ഇത് ഇന്ത്യൻ ജനതയുടെ സംരക്ഷണത്തിനു വേണ്ടിയാണ്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നാണ് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും പറഞ്ഞിരുന്നത്.

ഏത് ജാതി വിഭാഗത്തില്‍ ആയാലും ഈ സംവിധാനത്തെ ദുരുപയോഗം ചെയ്തവർ മാത്രം പേടിച്ചാൽ മതി. ഒരു ക്രിസ്തീയ സഭയ്ക്കും പേടിയില്ല. അവർക്ക് കൃത്യമായി കണക്ക് കൊടുത്തിട്ടുണ്ട്. ഭയവും ജാഗ്രതയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു

ENGLISH SUMMARY:

Suresh Gopi stated that Christian churches in India have no fear regarding FCRA regulations, provided they submit accurate financial accounts. He emphasized that the Foreign Contribution Regulation Act is for the protection of all Indian citizens, not a religious issue, and those who misuse the system should be concerned.