ശബരിമലയോട് എൽഡിഎഫ് കാട്ടിയ അക്രമങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ആറന്മുളയിലെ കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കി. ആറന്മുളയിലെ ജനങ്ങൾ യുഡിഎഫിന് ഒപ്പം നിൽക്കും. കോൺഗ്രസിലെ വിവാദങ്ങളെല്ലാം അടങ്ങിയെന്നും അബിൻ പത്തനംതിട്ടയിൽ പറഞ്ഞു. രാവിലെ പത്തനംതിട്ടയിലെ ഈദ് ഗാഹുകളിൽ അബിൻ വർക്കി പങ്കെടുത്തു. രാവിലെ മുതൽ തന്നെ ആറന്മുള മണ്ഡലത്തിലെ പ്രചാരണങ്ങളിൽ സജീവമായി.