കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിട്ട് യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ ആശയക്കുഴപ്പമാണ്. കോൺഗ്രസിനകത്തെയും യുഡിഎഫിനകത്തെയും സ്ഥാനാർത്ഥി നിർണയം തർക്കത്തിലായിരിക്കുകയാണ്. മുതിർന്ന നേതാക്കളും എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ജി സുധാകരനെ സ്വീകരിക്കാൻ കോൺഗ്രസ് താല്പര്യം കാണിക്കുമ്പോൾ മറ്റു സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അത് കാണിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ എൻഡിഎ വലിയ പ്രതീക്ഷയിലാണ്. എൽഡിഎഫും യുഡിഎഫും ജനങ്ങൾ കൈവിടുന്നു എന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.